മാവേലിക്കര: കലാലയങ്ങള്‍ക്കു മാതൃകയായി മാവേലിക്കര ബിഷപ് മൂര്‍ കോളജ് യൂണിയന്. യൂണിയന് സംഘടിപ്പിച്ച ആര്‍ട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത് കോളജിലെ ശുചീകരണ ജീവനക്കാരിയായ അംബികാമ്മയും സെക്യൂരിറ്റി ജീവനക്കാരനായ കുഞ്ഞുമോനും ചേര്‍ന്നാണ്. തൊഴിലാളി വര്‍ഗത്തിന്റെ കല എന്ന അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ ആര്‍ട് പ്രൊലേറ്റേറിയോ എന്നാണ് ഫെസ്റ്റിന് പേരു നല്‍കിയത്.
വാക്കിനെ അന്വര്‍ഥമാക്കി ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ച യൂണിയന് സമൂഹത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റി. പണം ചെലവഴിച്ച് ഉദ്ഘാടനത്തിന് സെലിബ്രിറ്റികളെ എത്തിക്കാന്‍ പാടുപെടുന്ന യൂണിയനുകള്‍ക്ക് ബിഷപ് മൂറിലെ എസ്എഫ്ഐ നേതൃത്വം മാതൃകയാവും. 1964 ല്‍ സ്ഥാപിക്കപ്പെട്ട കോളജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആര്‍ട്സ് ഫെസ്റ്റ് ഈ നിലയില്‍ സംഘടിപ്പിക്കപ്പട്ടത്.