മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ആരാധിക്കാനോ ഭരിക്കാനോ പിന്നോക്കക്കാര്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും അവിടെ ഇന്നും അയിത്തം നിലനില്‍ക്കുന്നതായും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. ടി.കെ. മാധവന് സ്മാരക മാവേലിക്കര എസ്എന്‍ഡിപി യൂണിയന് 2425-ാം നമ്പര്‍ കല്ലിമേല്‍ ശാഖയിലെ ഗുരുക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും ചതിയന്മാരാണ്.
രാജ്യത്തെ കീഴ്വഴക്കങ്ങള് എല്ലാം മാറിയപ്പോഴും ചെട്ടികുങ്ങരയില് കീഴ്വഴക്കം മാറുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാവേലിക്കര യൂണിയന് കണ്‍വീനര്‍ ഡോ.എ.വി. ആനന്ദരാജ് അധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധര്‍മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ജയകുമാര്‍ പാറപ്പുറത്ത്, രാജന് ഡ്രീംസ് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. വിനുധര്‍മ്മരാജ്, സുരേഷ് പള്ളിക്കല്‍, ഇറവങ്കര വിശ്വനാഥന്, സോമന് മൊട്ടക്കല്‍, എസ്. അഖിലേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.