പുളിങ്കുന്ന്: കെഇ കാർമൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാമത് ഓൾ കേരള ഇന്റർ സ്കൂൾ ഇംഗ്ലീഷ് ഗ്രാമർ മത്സരത്തിൽ പുളിങ്കുന്ന് കെഇ കാർമൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ചമ്പക്കുളം ബികെഎം പബ്ലിക് സ്കൂൾ, പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ സ്കൂൾ എന്നിവ കരസ്ഥമാക്കി.
വിജയികൾക്ക് കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് വരാപ്പുഴ സിഎംഐ സമ്മാനദാനം നടത്തി. സമാപന സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ ചെറിയാൻ ഫ്രാൻസിസ്, പിടിഎ വൈസ് പ്രസിഡന്റ് ജാർജറ്റ് സോബി, അധ്യാപകരായ മോളി മാത്യു, ജെസി ചെറിയാൻ, വിദ്യാ സ്കറിയ എന്നിവർ പ്രസംഗിച്ചു. മത്സരത്തി ൽ വിവിധ സ്കൂളുകളിൽനിന്നു 15 ടീമുകൾ പങ്കെടുത്തു.