മാന്നാർ: പുളി പറിക്കുന്നതിനിടയിൽ വീണു പരിക്കേറ്റയാൾ മരിച്ചു. മാന്നാർ കുട്ടമ്പേരൂർ കുമരപ്പള്ളി തെക്കേതിൽ ഉണ്ണികൃഷ്ണനാ(54)ണ് മരിച്ചത്. മരംവെട്ട് തൊഴിലാളിയായ ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം ബുധനൂർ തോപ്പിൽ ചന്തയ്ക്കു സമീപം പുളി പറിക്കുന്നതിനിടയിൽ പിടിവിട്ട് നിലത്തുവീഴുകയായിരുന്നു. ഉടൻ തന്നെ മാവേലിക്കര ഗവണ്മെന്റ് ആശുപത്രിയിലും പിന്നീട് തിരുവല്ല സ്വകാര്യ ആശുപത്രിയിലും തുടർന്ന് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരണപെടുകയായിരുന്നു. ഭാര്യ: ഗീത (മാന്നാർ പഞ്ചായത്ത് 12-ാംവാർസ് എഡിഎസ് വൈസ് പ്രസിഡന്റ്), മക്കൾ: ഗീതു കൃഷ്ണ, ഗൗരി കൃഷ്ണ.
ആയുർ ധാര ഉദ്ഘാടനം ചെയ്തു
പെരിങ്ങര: പി.എൻ. നമ്പൂതിരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ ആരോഗ്യ പരിപാലന പദ്ധതിയായ ആയുർ ധാരയുടെ ഉദ്ഘാടനം മുൻഎംഎൽഎ ജോസഫ് എം. പുതുശേരി നിർവഹിച്ചു. ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി അധ്യക്ഷത വഹിച്ചു.