ബെർലിൻ: അഫ്ഗാനിസ്ഥാനിലെ ജർമനിയുടെ ഒഴിപ്പിക്കൽ പ്രവർത്തനം അവസാനിച്ചു. കാബൂളിൽ നിന്നുള്ള അവസാനത്തെ ഒഴിപ്പിക്കൽ എ 400 എം വിമാനം ഉപയോഗിച്ച് ജർമനി എല്ലാ സൈനികരെയും അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിച്ചതായി പ്രതിരോധ മന്ത്രി അനെഗ്രെറ്റ് ക്രാന്പ് കാരെൻബൗവർ പറഞ്ഞു. ഈ ദൗത്യത്തെ സുരക്ഷിതമായ ലക്ഷ്യത്തിലേക്ക് നയിച്ച എല്ലാ സൈനികരെയും വിദേശകാര്യ മന്ത്രാലയത്തിലെ അംഗങ്ങളെയും ഫെഡറൽ പോലീസിനെയും കാബൂളിൽ നിന്ന് പുറത്തെത്തിച്ചതോടെ സൈനിക ഒഴിപ്പിക്കൽ ദൗത്യം അവസാനിച്ചതായി മന്ത്രി അറിയിച്ചു.
3,600 ഓളം അഫ്ഗാനികൾ ഉൾപ്പെടെ 5100 ലധികം ആളുകളെ ജർമനിയിൽ എത്തിച്ചത്. അതേസമയം, കാബൂൾ വിമാനത്താവളത്തിന് പുറത്ത് വ്യാഴാഴ്ച നടന്ന ന്ധഹീനമായന്ധ ആക്രമണത്തെ ചാൻസലർ അംഗല മെർക്കൽ അപലപിച്ചു. അഫ്ഗാനിസ്ഥാൻ സാഹചര്യത്തെത്തുടർന്ന് ഇസ്രയേലിലേക്കുള്ള മെർക്കലിന്റെ യാത്ര റദ്ദാക്കി.
കാബൂളിലെ ജർമൻ സൈന്യത്തിന്റെ അവസാനത്തെ ഒഴിപ്പിക്കൽ യത്നം ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുന്പ് കാബൂളിലെ ഹമീദ് കർസായ് വിമാനത്താവളത്തിനു പുറത്ത് നടന്ന മൂന്നു തവണയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. സ്ഫോടനത്തിൽ 13 യുഎസ് സൈനികരാണ് മരിച്ചത്. കുട്ടികളും താലിബാൻ തീവ്രവാദികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. ഐഎസിന്റെ ചാവേർ അക്രമണമെന്നാണ് സൂചന.സംഭവത്തിൽ 140 പേർക്ക് പരിക്കേറ്റു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ