ബെർലിൻ: ഫോട്ടോഷൂട്ടിനിടെ പുലി ആക്രമണത്തിൽ ജർമനിയിലെ യുവ മോഡലിന് ഗുരുതര പരിക്ക്. ജർമനിയിലെ സാക്സൻ അൻഹാൾട്ട് സംസ്ഥാനത്തിലെ ബുർഗൻലാന്റ് ജില്ലയിലെ നേബ്ര എന്ന സ്ഥലത്താണ് സംഭവം.
പുലിയുടെ ആക്രമണത്തിൽ 36 കാരിയായ ജെസീക്ക ലൈഡോൾഫിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ബിർഗിറ്റ് സ്ററാഷ് എന്ന 48 കാരിയുടെ ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു ഫോട്ടോഷൂട്ട്. ആരൊക്കെയാണ് ഫോട്ടോഷൂട്ടിന്റെ പിന്നിലെന്നും ചിത്രങ്ങൾ പകർത്തിയതെന്നും വ്യക്തമല്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ