ആലപ്പുഴ: മനോവിഷമത്തിൽ കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ ടൂറിസം പോലീസും ലൈഫ് ഗാർഡും ചേർന്ന് രക്ഷിച്ചു. ഇന്നലെ രാവിലെ 8.30ന് ആലപ്പുഴ ബീച്ചിൽ വിജയ് പാർക്കിനു സമീപത്തായിരുന്നു സംഭവം. ചങ്ങനാശേരി സ്വദേശിനിയാണ് ആത്മഹത്യക്കു ശ്രമിച്ചത്.
അസ്വഭാവികമായി കടലിൽ ഇറങ്ങുന്നത് കണ്ട ലൈഫ് ഗാർഡുമാർ വേഗത്തിൽ അടുത്തെത്തിയപ്പോഴേക്കും യുവതി തിരയിൽപ്പെട്ടിരുന്നു. ലൈഫ് ഗാർഡുകളായ കെ.ടി. സന്തോഷ്, സി.എ. അനിൽകുമാർ, വിനോദ് മണിയൻ, എസ്. ഷിബു, ബിജു ചാക്കോ എന്നിവർ ചേർന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു.
എടത്വ പോസ്റ്റ് ഓഫീസ് നിര്‍മിക്കുന്ന സ്ഥലം എംപി സന്ദര്‍ശിച്ചു
എടത്വ: എടത്വയില്‍ പുതിയ പോസ്റ്റ് ഓഫീസ് നിര്‍മിക്കുന്ന സ്ഥലം കൊടിക്കുന്നില്‍ സുരേഷ് എംപി സന്ദര്‍ശിച്ചു. നിര്‍മാണ പുരോഗതി വിലയിരുത്തി. ഫയലിംഗ് ജോലികള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്.
എറണാകുളം ആസ്ഥാനമായ എസ്.ക്യു കോണ്ട്രാക്ടിംഗ് കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ഒന്‍പതു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനം ആരംഭിക്കത്തക്ക രീതിയിലാണ് പണികള്‍ പുരോഗമിക്കുന്നത്. കേന്ദ്ര പോസ്റ്റല്‍ ഡയറക്ടറേറ്റ് വഴി 75 ലക്ഷം രൂപ ചെലവിലാണ് പോസ്റ്റ് ഓഫീസ് നിര്‍മാണം നടക്കുന്നത്. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, സൈറ്റ് എൻജിനിയര്‍മാരായ വിശ്വപ്രശാന്ത്, അമല്‍രാജ്, ഫയലിംഗ് സൂപ്പര്‍വൈസര്‍ വിനോദ് കുമാര്‍, ജോയി വര്‍ഗീസ് ചക്കനാട് എന്നിവര്‍ എംപിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.