തുറവൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ചേർത്തല പൊന്നാംവെളി സ്വദേശി വിഷ്ണു സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ദേശീയപാതയിൽ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. വാഹനത്തിൽനിന്ന് പുക ഉയരുന്നത് കണ്ട് വിഷ്ണു ഉടൻ പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. തുടർന്ന്, അരൂരിൽനിന്ന് അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഹെൽപ് ഡെസ്ക് ആരംഭിച്ചു
മങ്കൊമ്പ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷൻകാർക്കുവേണ്ടി ചമ്പക്കുളം കേന്ദ്രമാക്കി ഹെൽപ് ഡെസ്ക് ആരംഭിച്ചു. നെടുമുടി ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സി. ധന്യ ഉദ്ഘാടനം ചെയ്തു. റിട്ട. പ്രിൻസിപ്പൽ കെ.ബി. രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.
ഡി. ഗോപാലകൃഷ്ണൻ നായർ, ജോസ് കുരൃൻ, കെ.എ. സുബ്രഹ്മണ്യ അയ്യർ, ഡോ. കുരുവിള കുരൃൻ, എ.സി. ചാക്കോ, ജി. ഗോപകുമാർ തുടങ്ങിവർ പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾക്ക്-9447896965, 9446118979, 9495017746 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.