ഹരിപ്പാട്: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. കുമാരപുരം കരുവാറ്റ തെക്ക് മുറിയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ബിനു പി. ഏബ്രഹാമി(50)നെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കരുവാറ്റ പുത്തൻപറമ്പിൽ വീട്ടിൽ രജീഷിന്റെ പക്കൽനിന്നാണ് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തത്.
ഈ കേസിലെ രണ്ടാംപ്രതി ഒളിവിലാണ്. ഹരിപ്പാട് എസ്എച്ച്ഒ ശ്യാംകുമാർ വി.എസ്., സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, സിവിൽ പോലീസ് ഓഫീസർ നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്പർശ്-2023
ഉദ്ഘാടനം ഇന്ന്
ആലപ്പുഴ: കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന സ്പര്‍ശ് 2023-ന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ ഒമ്പതിന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ലെപ്രസി യൂണിറ്റ്, ചേര്‍ത്തല താലൂക്ക് ആശുപത്രി എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്. ചേര്‍ത്തല രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്ഗവന് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് ആരോഗ്യ സന്ദേശം നല്‍കും.
ടി.എസ്. അജയകുമാര്‍, ഡോ. കെ.ആര്. രാധാകൃഷ്ണന്, ലിസി ടോമി, എ.എസ്. സാബു തുടങ്ങിയവര്‍ പങ്കെടുക്കും.