+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീർക്കുന്നം എസ്ഡിവി സ്കൂളിൽ ഇന്ന് ‘നെല്ലിക്കാമധുരം’

അ​മ്പ​ല​പ്പു​ഴ: ഓ​ർ​മ​പ്പു​സ്ത​ക​ത്തി​ന്‍റെ താ​ളു​ക​ൾ​ക്കി​ട​യി സ്കൂ​ൾ മു​റ്റ​ത്ത് പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​ന്ന് ഒ​ത്തു​കൂ​ടു​ന്നു. നീ​ർ​ക്കു​ന്നം എ​സ്ഡി​വി​ ഗ​വ യു​പി സ്കൂ​ളി​ലാ​ണ് നെ​ല്ലി​ക്കാമ​
നീർക്കുന്നം എസ്ഡിവി സ്കൂളിൽ ഇന്ന് ‘നെല്ലിക്കാമധുരം’
അ​മ്പ​ല​പ്പു​ഴ: ഓ​ർ​മ​പ്പു​സ്ത​ക​ത്തി​ന്‍റെ താ​ളു​ക​ൾ​ക്കി​ട​യി സ്കൂ​ൾ മു​റ്റ​ത്ത് പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​ന്ന് ഒ​ത്തു​കൂ​ടു​ന്നു. നീ​ർ​ക്കു​ന്നം എ​സ്ഡി​വി​ ഗ​വ യു​പി സ്കൂ​ളി​ലാ​ണ് നെ​ല്ലി​ക്കാമ​ധു​രം എ​ന്ന പേ​രി​ൽ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത്. എ​സ്.​കു​ട്ടി, ക​ൺ​വീ​ന​ർ ന​ദീ​റ. എ, ​എ​സ്എം​സി വൈ​സ് ചെ​യ​ർ​മാ​ൻ നി​ധി​ൽ കു​മാ​ർ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ഷ​ഫീ​ക്ക്, രം​ഗ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
92 വ​ർ​ഷം പി​ന്നി​ടു​ന്ന സ്കൂ​ളി​ൽ ന​വ​തി​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തു​ന്ന​ത്. 1,300 ഓ​ളം പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ക്കും. 40 ഓ​ളം പൂ​ർ​വാ​ധ്യാ​പ​ക​രെ ഗു​രു വ​ന്ദ​നം എ​ന്ന ച​ട​ങ്ങി​ൽ വെ​ച്ച് ആ​ദ​രി​ക്കും. നീ​ർ​ക്കു​ന്നം എ​സ്ഡി​വി ഗ​വ​യു​പി സ്കൂ​ൾ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ഠി​ക്കു​ന്ന യു​പി സ്കൂ​ളാ​ണ്.
1932ൽ ​സ്ഥാ​പി​ത​മാ​യ സ്കൂ​ളി​ൽ ഇ​താ​ദ്യ​മാ​യാ​ണ് മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ത്ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 9 ന് ​സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ക്കും. തു​ട​ർ​ന്ന് 9.30 ന് ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന നെ​ല്ലി​ക്കാ മ​ധു​രം എ​ച്ച്.​സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ.​കൃ​ഷ്ണ തേ​ജ മു​ഖ്യാ​തി​ഥി​യാ​കും. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ.​അ​ബ്ദു​ൾ സ​ലാം, അ​ന്ത​ർ ദേ​ശീ​യ കാ​യ​ൽ കൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ജി.​പ​ത്മ​കു​മാ​ർ, ഹ​രി​കു​മാ​ർ ത​ട്ടാ​രു​പ​റ​മ്പി​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ: ഷീ​ബാ രാ​കേ​ഷ് സ്കൂ​ൾ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.​പൂ​ർ​വ വി​ദ്യാ​ർ​ഥി​കൂ​ടി​യാ​യ ര​ഞ്ജി താ​രം രാ​ഹു​ൽ പു​രാ​തി മാ​ഗ​സി​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് പൂ​ർ​വ വി​ദ്യാ​ർ​ഥിക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ച​ല​ച്ചി​ത്രതാ​രം പു​ന്ന​പ്ര മ​ധു​വി​ന്‍റെ ക​ലാ പ​രി​പാ​ടി​ക​ൾ, പു​ന്ന​പ്ര ജ്യോ​തി​കു​മാ​റി​ന്‍റെ പാ​ട്ട​ര​ങ്ങ്, അ​ന​സി​ന്‍റെ ഗാ​ന​മേ​ള എ​ന്നി​വ​യും ന​ട​ക്കു​ം.