മുഹമ്മ: കെട്ടിട നിർമ്മാണത്തിനിടെ വീണ് പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിൽ ആയിരുന്ന തൊഴിലാളി മരിച്ചു. മുഹമ്മ കായിക്കര മറ്റത്തിൽ ചിറയിൽ എം.വി. ബിനു (46) ആണ് മരിച്ചത്.
2020 ഏപ്രിൽ 21 ന് ആയിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ജീവൻ തിരിച്ചു കിട്ടിയെങ്കിലും അരയ്ക്ക് കീഴ്പോട്ട് തളർന്ന നിലയിൽ ആയിരുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പോറ്റാൻ ഈ അടുത്ത കാലത്ത് വീൽ ചെയറിൽ ഇരുന്ന് ലോട്ടറി വിൽപന നടത്തിയിരുന്നു. പരസഹായത്തോടെയാണ് വീൽ ചെയറിൽ പോയിരുന്നത്. ഇതിനിടെ വീണ്ടും കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഭാര്യ : സുധാമണി. മക്കൾ : സുബിൻ ( രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥി, എ ബി വി എച്ച്എസ്എസ് ), കല്യാണി ( ഏഴാം ക്ലാസ് വിദ്യാർഥിനി ).