മാന്നാർ: മാന്നാർ കുരട്ടിശേരി വല്ലഭശേരിൽ സൂര്യകുമാർ അമ്മ യുടെ സ്മരണയ്ക്കായി നടത്തിയ മൂന്നാമത് ബി. സതിയമ്മ മെമ്മോറിയൽ ട്രോഫിയും കാഷ് അവാർഡിനും വേണ്ടിയുള്ള മിസ്റ്റർ മാന്നാർ ശരീര സൗന്ദര്യ മത്സരം നടത്തി.
മാന്നാർ ബസ് സ്റ്റാൻഡിനു സമീപമുള്ള പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ പതിനാറുപേർ പങ്കെടുത്തു. ആവേശം നിറഞ്ഞ മത്സരത്തിൽ ശ്രീകുമാർ മിസ്റ്റർ മാന്നാർ ആയി തെരഞ്ഞെടുക്കപ്പെട്ടു.
വിഷ്ണു, വിവേക് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. മാന്നാർ സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പ്രസാദ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. കാഷ് അവാർഡുകളുടെ വിതരണം സൂര്യകുമാറിന്റെ സഹോദരൻ ശ്രീവല്ലഭൻ നിർവഹിച്ചു.