അമ്പലപ്പുഴ: മത്സ്യബന്ധന തൊഴിലാളികളെ ഇറക്കിയ ശേഷം തിരികെ മടങ്ങിയ ഓട്ടോ റിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ പനയ്ക്കൽ സേവ്യറിന്റെ മകൻ ടോണി (ലൂക്കാ - 32) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ മൂന്നോടെ തീരദേശ റോഡിൽ പറവൂർ ഗലീലിയക്കു സമീപമായിരുന്ന് അപകടം. ചാകരത്തീരമായ പായൽ കുളങ്ങരയിൽ വള്ളത്തിലെ തൊഴിലാളികളെ വിട്ടതിനു ശേഷം മടങ്ങുമ്പോൾ നീയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. ഈ സമയം റോഡിൽ ആരും ഇല്ലായിരുന്നു. പിന്നീട് ഇതുവഴി വന്നവരാണ് മറിഞ്ഞ ഓട്ടോ റിക്ഷക്കു താഴെ ഡ്രൈവറെ കണ്ടെത്തിയത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോളിയാണ് മാതാവ്. ഭാര്യ: വിനീത,ഏക മകൾ: ഫാബിത