ആലപ്പുഴ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ എസ് ഡി കോളേജിൽ സംഘടിപ്പിക്കുന്ന ജില്ലാ എ ഡിവിഷൻ ലീഗിലെ ഇന്നലെ നടന്ന മത്സരത്തിൽ സിറോസ് ക്രിക്കറ്റ് ക്ലബ് ഒമ്പത് വിക്കറ്റിന് ഓൾഡ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി . ആദ്യം ബാറ്റിംഗിനു ഇറങ്ങിയ ഓൾഡ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ് 28.3 ഓവറിൽ 106 റൺസിന് ഓൾ ഔട്ടായി. സിറോസ് ക്രിക്കറ്റ് ക്ലബിന് വേണ്ടി നസീം ഹൈദ്രോസ് 7.3 ഓവറിൽ 28 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സിറോസ് ക്രിക്കറ്റ് ക്ലബ് 14 .1 ഓവറിൽ ലക്ഷ്യം നേടി. സിറോസ് ക്രിക്കറ്റ് ക്ലബിന് വേണ്ടി അൽത്താഫ് എസ് 45 റൺസ് നേടി .
ഇന്നത്തെ മത്സരത്തിൽ ആലപ്പി ക്രിക്കറ്റ് ക്ലബ് ഓൾഡ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.
ഇന്നത്തെ മത്സരത്തിൽ ആലപ്പി ക്രിക്കറ്റ് ക്ലബ് ഓൾഡ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.