ആലപ്പുഴ: രാജ്യത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ഡയഗ്നോസ്റ്റിക് വിഭാഗമായ ആസ്റ്റർ ലാബ്സ് സംസ്ഥാനത്തിലുടനീളമുള്ള 74 വൃദ്ധസദനങ്ങൾ കേന്ദ്രീകരിച്ച് നിരക്കിളവുകളോടെ ടെസ്റ്റുകളും മറ്റാനുകൂല്യങ്ങളും നൽകുന്നു. ആസ്റ്റർ ലാബുകളിൽ എത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും ടെസ്റ്റ് പാക്കേജുകളിൽ 74% വരെ നിരക്കിളവുകളും നൽകും.
ഈ പദ്ധതിയിലൂടെ വൃദ്ധസദനങ്ങളിലെ എല്ലാ അന്തേവാസികൾക്കും സൗജന്യമായി ഷുഗർ -കൊളസ്ട്രോൾ പരിശോധനകൾ ചെയ്യാനുള്ള സജ്ജീകരണങ്ങളും ഒരുക്കും. വിസിറ്റിംഗ് ഡോക്ടർമാർ ഒഴികെയുള്ള ഡോക്ടർമാരുടെ പരിശോധനയിൽ 25 ശതമാനം ഇളവും റേഡിയോളജി ചികിത്സകൾക്ക് 20 ശതമാനം ഇളവും ഹെൽത്ത് ചെക്കപ്പിന് 20 ശതമാനം ഇളവും ആസ്റ്റർ ലാബ്സ് നല്കുന്നുണ്ട്. ഇളവ് 31 വരെ ഉണ്ടായിരിക്കുന്നതാണ്.