ചേര്‍ത്തല: ദീപിക പാപ്പച്ചന്റെ വിയോഗത്തിലൂടെ നഷ്ടമായത് നല്ലൊരു കര്‍ഷകനെയാണ്. നിരവധി തവണ മികച്ച കര്‍ഷകനുള്ള ആദരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ചൊരു നാളികേര കര്‍ഷകനായിരുന്നു അദ്ദേഹം. ചൊരിമണലുമായി മല്ലിട്ടായിരുന്നു നാളികേരകൃഷിയില്‍ നേട്ടം കൊയ്തത്. കൂടാതെ വാഴ, കപ്പ, ചേമ്പ്, കാച്ചില് തുടങ്ങിയവയും അദ്ദേഹം കൃഷി ചെയ്തിരുന്നു. താലൂക്കിലെ നിരവധി കര്‍ഷക കൂട്ടായ്മകളില്‍ അംഗമായിരുന്നു.
കാര്‍ഷിക പ്രദര്‍ശനനഗരിയില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. കാര്‍ഷികരംഗത്തെ അറിവുകാരണം ധാരാളം ആളുകള്‍ കൃഷിയെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹത്തിന്റെയടുത്ത് എത്തുമായിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങളും അവരുടെ ബുദ്ധിമുട്ടുകളും പത്രത്തിലൂടെ അധികൃതരുടെ ശ്രദ്ധയിലെത്തിച്ചിരുന്നു. ചൊരിമണലില്‍ കൃഷി ചെയ്ത് നൂറുമേനി കൊയ്ത അദ്ദേഹത്തെ മുന്‍ മന്ത്രിമാരായ മുല്ലക്കര രത്നാകരന്, പി. തിലോത്തമന്, ഡോ.തോമസ് ഐസക്, എ.എം ആരീഫ് എംപി തുടങ്ങിയവര്‍ ആദരിച്ചിട്ടുണ്ട്.