ടിനി ടോം ട്രാന്‍സ്ജെൻഡറുടെ വേഷത്തിൽ അഭിനയിക്കുന്നു. മലയാളത്തിലല്ല തമിഴിലാണ് ടിനി ടോമിന്റെ ട്രാന്‍സ്ജെൻഡർ വേഷപ്രകടനം. റഹ്മാനെ നായകനാക്കി പ്രാഷ് സംവിധാനം ചെയ്യുന്ന ഓപ്പറേഷന് അറപെയ്മ എന്ന ത്രില്ലർ ചിത്രത്തിലാണ് ടിനിയുടെ വ്യത്യസ്തമായ അരങ്ങേറ്റം.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആയി ജോലി ചെയ്ത പ്രാഷ് മേജര്‍ രവി, ടികെ രാജീവ് കുമാര്‍ തുടങ്ങിയ മലയാളി സംവിധായകരുടെ അസോഷ്യേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. ചാരക്കപ്പൽ കണ്ടുപിടിക്കുന്നതിനുള്ള ഓപ്പറേഷനും തുടർന്നുള്ള സംഭവങ്ങളുമാണ് ഓപ്പറേഷൻ അറപെയ്മ എന്ന ചിത്രം പറയുന്നത്. ഒരുപാട് തമിഴ് സിനിമ കാണുന്ന ഒരാളെന്ന നിലയില്‍ തനിക്ക് ഭാഷ ഒരു പ്രശ്നമായിരുന്നില്ലെന്ന് ടിനി ടോം പറയുന്നു.