പേളി മാണിക്കുമുണ്ട് ചെറിയ ചെറിയ കല്യാണ സങ്കൽപ്പങ്ങൾ. ഭാവി വരൻ എങ്ങനെയുള്ള ആളായിരിക്കണമെന്ന് പേളിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. കാണാൻ വലിയ ലുക്കൊന്നും വേണ്ട.താൻ ഇത്തിരി അബ്നോർമൽ ആയിട്ടുള്ള വ്യക്തിയായതിനാൽ വളരെ നോർമൽ ആയിട്ടുള്ള ശാന്തനായ ഒരാളായിരിക്കണം തന്റെ സങ്കൽപത്തിലുള്ള ഭാവി വരനെന്ന് പേളി പറഞ്ഞു. ഇത്രയുമൊക്കെ സങ്കൽപ്പങ്ങളുള്ള ആൾ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോയെന്ന് ചോദിച്ചാൽ, ഇല്ലതാനും.
തനിക്ക് പ്രണയമൊന്നും ഇല്ലെന്നും ഇപ്പോൾ പ്രണയിക്കാൻ തനിക്ക് സമയമില്ലെന്നും താരം പറഞ്ഞു. അതേസമയം ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ടെന്നും അതിനുള്ള സമയം പക്ഷേ ആയിട്ടില്ലെന്നും പേളി പറയുന്നു.അച്ഛനോടൊപ്പം നടത്തുന്ന പോള്‍ ആന്‍ഡ് പേളി മോട്ടിവേഷണല്‍ ക്ലാസിന്റെയും തിരക്കിലാണ് താരം ഇപ്പോള്‍.