+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒസിഐ കാര്‍ഡിന് പുതിയ വെബ്സൈറ്റ്

ന്യൂഡല്‍ഹി: ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ കാര്‍ഡിന് അപേക്ഷിക്കാനും നിലവിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് തിരുത്തലുകള്‍ വരുത്താനും ഇനി ഓണ്‍ലൈന്‍ സൗകര്യം. ഇതിനായി പുതിയ വെബ്സൈറ്റും സജ്ജമായിട്ടുണ്ട്.20 വ
ഒസിഐ കാര്‍ഡിന്  പുതിയ വെബ്സൈറ്റ്
ന്യൂഡല്‍ഹി: ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ കാര്‍ഡിന് അപേക്ഷിക്കാനും നിലവിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് തിരുത്തലുകള്‍ വരുത്താനും ഇനി ഓണ്‍ലൈന്‍ സൗകര്യം. ഇതിനായി പുതിയ വെബ്സൈറ്റും സജ്ജമായിട്ടുണ്ട്.

20 വയസിനു താഴെയുള്ളവരും 50 വയസിനു മേലുള്ളവരും പുതിയ പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ അതിന്‍റെ കോപ്പിയും സ്വന്തം ഫോട്ടോയും വെബ്സൈറ്റ് വഴി അപ് ലോഡ് ചെയ്യണം. സേവനം പൂര്‍ണമായും സൗജന്യമായിരിക്കും.

നിലവില്‍ ഒസിഐ കാര്‍ഡുള്ളവര്‍ക്ക് അതില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കാനും ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്താം. മേല്‍വിലാസം, ജോലി തുടങ്ങിയ കാര്യങ്ങളില്‍ തിരുത്തല്‍ വരുത്താനും ഇതുവഴി സാധിക്കും.

അതേസമയം, കാലാവധി കഴിയുന്ന മുറയ്ക്ക് കാര്‍ഡ് പുതുക്കാന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകള്‍ സഹിതം ഇന്ത്യന്‍ മിഷനോ പോസ്റ്റ് ഓഫീസിലോ അല്ലെങ്കില്‍ നിര്‍ദിഷ്ട ഓഫീസുകളിലോ സമര്‍പ്പിക്കണം.

20 വയസ് പൂര്‍ത്തിയാകുമ്പോള്‍ പേര്, പൗരത്വം തുടങ്ങിയവയയില്‍ വ്യത്യാസം വന്നാലും അതു തിരുത്താന്‍ ഓണ്‍ലൈനായി സാധിക്കും.

https://ociservices.gov.in എന്നതാണ് വെബ് സൈറ്റ് വിലാസം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ