+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ കോൺഫറൻസ് "സ്നേഹത്തിന്‍റെ ആനന്ദം' ജൂലൈ 24 ന്

ലണ്ടൻ: ഫ്രാൻസിസ് മാർപാപ്പ "ആമോറീസ് ലെത്തീസ്യ' കുടുംബവർഷമായി പ്രഖ്യാപിച്ച 2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെയുള്ള കാലയളവിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് വിവിധ പരിപാടികൾ
ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ കോൺഫറൻസ്
ലണ്ടൻ: ഫ്രാൻസിസ് മാർപാപ്പ "ആമോറീസ് ലെത്തീസ്യ' കുടുംബവർഷമായി പ്രഖ്യാപിച്ച 2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെയുള്ള കാലയളവിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു.

അഞ്ചു വർഷം മുന്പ് മാർപാപ്പ പ്രസിദ്ധീകരിച്ച "ആമോറീസ് ലെത്തീസ്യ' എന്ന അപ്പസ്തോലിക ലേഖനത്തിന്‍റെ പഠനമാണ് അതിൽ പ്രധാനം. ജൂലൈ 24നു (ശനി) വൈകുന്നേരം 6 മുതൽ രാത്രി 8 വരെ കെസിബിസി. മുൻ ഫാമിലി കമ്മീഷൻ ചെയർമാൻ റവ. ഡോ. ജോസ് കോട്ടയിൽ നയിക്കുന്ന കോൺഫറൻസ് രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറൽ മോൺ ആന്‍റണി ചുണ്ടെലിക്കാട്ട് മോഡറേറ്ററായിരിക്കും. സൂമിലും CSMEGB യൂട്യുബിലും CSMEGB ഫേസ്ബുക്കിലുമായി പ്രക്ഷേപണം ചെയ്യും.

രൂപത ഫാമിലി കമ്മീഷൻ ചെയർമാൻ റവ ഫാ. ജോസ് അഞ്ചാനിക്കൽ , സെക്രട്ടറി ശില്പ ജിമ്മി , ഫാമിലി കമ്മീഷൻ അംഗങ്ങൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകും.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ