ലണ്ടൻ: ഇംഗ്ലണ്ടിലെ ലിവർപൂൾ മരിടൈം മെർക്കന്റൈൽ സിറ്റിയുടെ ലോകപൈതൃക പദവി റദ്ദാക്കി. ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക വിഭാഗമായ യുനസ്കോയിൽ നടന്ന വോട്ടെടുപ്പിലാണു തീരുമാനം. ലിവർപൂൾ നഗരത്തിൽ ബഹുനില കെട്ടിടങ്ങളും എവർടൺ ഫുട്ബോൾ ക്ലബിന്റെ സ്റ്റേഡിയവും നിർമിക്കുന്നതാണു കാരണം.
തുറമുഖ നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിനു തീരാനഷ്ടമായിരിക്കും ഈ നിർമാണ പ്രവർത്തനങ്ങളെന്നു യുനസ്കോ കമ്മിറ്റി വിലയിരുത്തി. ബ്രിട്ടീഷ് വ്യവസായ വിപ്ലവത്തിന്റെ പിള്ളത്തൊട്ടിലെന്നു വിളിക്കപ്പെടുന്ന ലിവർപൂൾ തുറമുഖത്തെ 2004ലാണ് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.