+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവധിക്കാല ഓൺലൈൻ ധ്യാനം ജൂലൈ 26,27, 28, 29 തീയതികളിൽ

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിനിസ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കും ടീനേജുകാർക്കുമായി ഒരുക്
അവധിക്കാല ഓൺലൈൻ ധ്യാനം  ജൂലൈ 26,27, 28, 29 തീയതികളിൽ
ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിനിസ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കും ടീനേജുകാർക്കുമായി ഒരുക്കുന്ന അവധിക്കാല ഓൺലൈൻ ധ്യാനം ജൂലൈ 26,27, 28, 29 (തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം) തീയതികളിൽ നടക്കും.

www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം.
സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിംഗ്ഡം , ടീൻസ് ഫോർ കിംഗ്ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ 9 വയസുമുതൽ 12 വരെയുള്ള പ്രീ ടീൻസ് കുട്ടികൾക്കും . വൈകിട്ട് 4 മുതൽ രാത്രി 7 വരെ 13 വയസുമുതലുള്ള ടീനേജുകാർക്കുമാണ് ധ്യാനം.

കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്‍റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിച്ചു.

വിവരങ്ങൾക്ക്: തോമസ് 07877508926.

റിപ്പോർട്ട്: ബാബു ജോസഫ്