ലണ്ടൻ: യുകെയിൽ ജനുവരിക്കുശേഷം ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മുപ്പതിനായിരത്തിനു മുകളിലെത്തി. വൈറസിന്റെ ഡെൽറ്റ വകഭേദമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം, രോഗവ്യാപനം വീണ്ടും വർധിക്കുന്നതു കണക്കിലെടുക്കാതെ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ.
ഈ വേനൽക്കാലത്ത് പ്രതിദിന രോഗികൾ ഒരു ലക്ഷം വരെയെത്താമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി സാജിദ് ജാവിദ് തന്നെ സൂചന നൽകുന്നു. എന്നാൽ, വാക്സിനേഷൻ നല്ല രീതിയിൽ പുരോഗമിക്കുന്നതിനാൽ രോഗികൾക്ക് ആശുപത്രിവാസം അധികം വേണ്ടിവരില്ലെന്നും, മരണനിരക്ക് ഇപ്പോഴത്തേതിലും വളരെ വളരെ കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ജൂലൈ പത്തൊന്പതോടെ പിൻവലിക്കുമെന്ന സൂചനകൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് സ്ഥിരീകരിച്ചു. എന്നാൽ, ഇതിനെതിരേ ആരോഗ്യരംഗത്തെ വിദ്ഗധരും ശാസ്ത്രജ്ഞരും മറ്റും കടുത്ത മുന്നറിയിപ്പാണ് നൽകുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ