+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റൺ കൺവൻഷന് ഇന്നു തിരിതെളിയും; കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിക്കും

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു ഹൂസ്റ്റണിൽ ഇന്നു തുടക്കം കുറിക്കും.ഓഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന്, നാല് (വ്യാഴം, വെള്ളി,
ഹൂസ്റ്റൺ കൺവൻഷന് ഇന്നു തിരിതെളിയും; കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിക്കും
ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു ഹൂസ്റ്റണിൽ ഇന്നു തുടക്കം കുറിക്കും.

ഓഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന്, നാല് (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കുന്ന ദേശീയ വിശ്വാസ സംഗമത്തില്‍ പങ്കെടുക്കുവാന്‍ സീറോ മലബാർ മേജർ ആർച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഷിക്കാഗോ രൂപതാധ്യക്ഷൻ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌ മറ്റു സഭാധ്യക്ഷന്മാര്‍ തുടങ്ങി കണ്‍വന്‍ഷന്‍ നഗരിയില്‍ എത്തിച്ചേര്‍ന്നു.

ഹൂസ്റ്റണിലെ ഹിൽട്ടൺ അമേരിക്കസ് ഹോട്ടൽ സമുച്ചയമാണ് "സെന്‍റ് ജോസഫ് നഗര്‍' എന്ന നാമകരണം ചെയ്തിരുക്കുന്ന കൺവൻഷൻ വേദി.

പിതാക്കന്മാരുടെയും മറ്റു ശ്രേഷ്ഠ പുരോഹിതരുടെയും കാര്‍മികത്വത്തില്‍ ഉച്ചകഴിഞ്ഞു 3.45ന് അർപ്പിക്കുന്ന ദിവ്യബലിയോടെ കണ്‍വൻഷന് തുടക്കമാകും. തുടർന്നു 6.45 നു ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാർ ജേക്കബ്‌ അങ്ങാടിയത്ത് പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടർ കുടക്കച്ചിറ സ്വാഗതം ആശംസിക്കും. മാർ ജോയ് ആലപ്പാട്ട്, മയാമി പെൻസകോല രൂപത ബിഷപ് വില്യം വോക്ക്, മിസിസൗഗ സീറോ മലബാർ ബിഷപ് മാർ ജോസ് കല്ലുവേലിൽ, തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ളാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, കൺവൻഷൻ കൺവീനർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ജസ്റ്റീസ് കുര്യൻ ജോസഫ് തുടങ്ങിയവർ സമ്മേളനത്തിൽ ആശംസകൾ നേർന്നു സംസാരിക്കും.

രാത്രി എട്ടിന് ഫാ. ഷാജി തുമ്പേച്ചിറയിൽ സംവിധാനത്തില്‍ പ്രത്യേകം തയാറാക്കി അരങ്ങേറുന്ന സ്റ്റേജ് ഓപ്പണിംഗ് പ്രോഗ്രാം "എറൈസ് ഹൂസ്റ്റൺ' എന്ന ലൈറ്റ് ആൻഡ് സൗണ്ട് മ്യൂസിക്കൽ ഡ്രാമ വേദിയെ പ്രകമ്പനം കൊള്ളിക്കും.

വെള്ളി രാവിലെ 7.15 നു സെന്‍റ് ജോസഫ് നഗർ ചുറ്റിയുള്ള ആഘോഷമായ സാംസ്കാരിക ഘോഷയാത്ര നടക്കും.ഫ്ളോട്ടുകളും അലങ്കാരങ്ങളും ചെണ്ടവാദ്യമേളങ്ങളും പരമ്പരാഗത വേഷവിധാനങ്ങളുമായി മിഷനുകളും ഇടവകകളും അതത് ബാനറുകളുടെ പിന്നിലായി പങ്കുചേരും സഭാപിതാക്കന്മാരും വൈദികരും വിശിഷ്ടാതിഥികളും ഉൾപ്പെടെ നാലിയിരത്തിൽപ്പരം പേർ ഘോഷയാത്രയിൽ അണിനിരക്കും.

ഏഴു വര്‍ഷത്തിനു ശേഷം നടക്കുന്ന ഈ ദേശീയ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് ഹൂസ്റ്റണിലെ സെന്‍റ് ജോസഫ് ഫൊറോനാ ഇടവകയാണ്. വിശ്വാസികലെ സ്വീകരിക്കാന്‍ ഹോട്ടലുകളും വേദികളും ഒരുങ്ങി. രാവിലെ മുതൽ രജിസ്ട്രഷനും തുടര്‍ന്നു ചെക്ക്‌ഇന്‍ സൗകര്യം തുടങ്ങും. ഹൂസ്റ്റണിലെ എയര്‍പോര്‍ട്ടുകളിൽ എത്തുന്നവർക്ക് ട്രാൻസ്‌പോർട്ടേഷൻ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. (ഫോൺ: 713-277-8001)

വിവരങ്ങൾ കൺവൻഷന്‍റെ വെബ്‌‌സൈറ്റിലും ലഭ്യമാണ്.

കൺവൻഷന്‍റെ തത്സമയ സംപ്രേഷണം കാണാം

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
More in All :