+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ നൂറ്റാണ്ടിന്‍റെ ഉത്സവം തീർത്തും കൃത്യതയിൽ

ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് ദേശീയ കൺവൻഷനു വേണ്ടിയുള്ള ഒരുക്കങ്ങൾ ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയിൽ പൂർത്തിയായപ്പോൾ എടുത്തുപറയേണ്ടത് ഫാ. കുര്യൻ നെടുവേലിചാലുങ്കൽ എന്ന ഇടയന്‍റെ സംഘാടന മികവാണ
ഈ നൂറ്റാണ്ടിന്‍റെ ഉത്സവം തീർത്തും കൃത്യതയിൽ
ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് ദേശീയ കൺവൻഷനു വേണ്ടിയുള്ള ഒരുക്കങ്ങൾ ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയിൽ പൂർത്തിയായപ്പോൾ എടുത്തുപറയേണ്ടത് ഫാ. കുര്യൻ നെടുവേലിചാലുങ്കൽ എന്ന ഇടയന്‍റെ സംഘാടന മികവാണ്. ഫൊറോനാ വികാരിയും കൺവൻഷൻ കൺവീനറുമായ ഫാ. കുര്യന്‍റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ തടസമില്ലാതെ മുന്നോട്ടുപോയത്. ഫൊറോനയിലെ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒത്തൊരുമയോടെ ആ വലിയ ദൗത്യത്തിനായി വിശ്രമമില്ലാതെ പ്രയത്നിക്കുമ്പോൾ അവർക്കൊത്ത അമരക്കാരനായി മാറുകയാണ് ഫാ. കുര്യൻ.

തന്മയത്വവും സമയനിഷ്ഠയും തന്നിൽ അർപ്പിതമായ ഉത്തരവാദിത്വങ്ങളിലെ ആത്മാർഥതയും വിശ്വസ്തതയുമാണ് ഈ അജപാലകശ്രേഷ്ഠന്‍റെ വിജയത്തിനു മുഖ്യകാരണം. ഏതൊരു പ്രവൃത്തിയുടെയും ഫലം സ്വർഗത്തിലാണ് കിട്ടുന്നത് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. കർമശേഷിയുള്ള അനുയായികളെ കണ്ടുപിടിക്കുന്നതിനും അവരെ കൂടെ ചേർത്തുനിൽക്കുന്നതിനും സമർഥനായ ഫാ. കുര്യൻ സമ്മർദ്ദങ്ങളുടെ ഏതു വേലിയേറ്റങ്ങളെയും ഒരു പുഞ്ചിരിയോടെ നേരിടാൻ പ്രാവീണ്യനാണ്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹൂസ്റ്റണിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കായ വിശ്വാസികൾക്ക് എല്ലാവിധത്തിലുമുള്ള സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് ആതിഥേയ ഇടവക കൂടിയായ സെന്‍റ് ജോസഫ് ഫൊറോനാ ദേവാലയം. കൺവൻഷന്‍റെ ഭാഗമായ വിവിധ കമ്മറ്റികൾക്കൊപ്പം അഹോരാത്രം പ്രയത്നിക്കുന്ന അദ്ദേഹം വിശ്വാസികൾക്ക് ഒന്നിനും ഒരു കുറവും തടസവുമുണ്ടാകില്ലെന്ന് ഉറപ്പുനല്കുന്നു. കൺവൻഷന്‍റെ കർമപരിപാടികൾക്കും വേണ്ടി രാത്രി വൈകിയുമുള്ള യുവജനങ്ങളുടെ ഒത്തുചേരലുകൾക്ക് ദേവാലയാങ്കണം സാക്ഷ്യംവഹിക്കുമ്പോൾ അവരുടെയൊപ്പം പ്രചോദനമായി ഈ ഇടയനുമുണ്ട്. സെന്‍റ് ജോസഫ് ഇടവകയിലെ മുന്നൂറിലേറെ പേർ അണിനിരക്കുന്ന ഓപ്പണിംഗ് പരിപാടി കൺവൻഷന്‍റെ പ്രധാന ആകർഷണമാണ്. ഇതിനായുള്ള റിഹേഴ്സലുകളും വിവിധ വേദികളിലായി നടക്കുമ്പോൾ പ്രോത്സാഹനമായി അവർക്കിടയിലും ഫാ. കുര്യൻ നെടുവേലിചാലിൽ എത്തുന്നു.

എടത്വ ഫൊറോനയുടെ കീഴിലുള്ള കരുവാറ്റയിൽ വക്കച്ചൻ- അന്നമ്മ ദമ്പനികളുടെ ഒൻപതുമക്കളിൽ ആറാമനായാണ് ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ജനിച്ചത്. കുറിച്ചി മൈനർ സെമിനാരിയിലെയും വടവാതൂർ മേജർ സെമിനാരിയിലെയും വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം ആലപ്പുഴ ഫൊറോനയിലെ പഴയങ്ങാടി മാർ സ്ലീവ ദേവാലയത്തിലെ സഹവികാരിയായും യുവദീപ്തി ഡയറക്ടറായും ചുമതലയേറ്റു. ചുരുങ്ങിയ കാലംകൊണ്ട് കഴിവുതെളിയിച്ച അദ്ദേഹം ഒരു വർഷത്തിനുള്ളിൽ ആര്യാട് ഇടവകയുടെ വികാരിയായി ചുമതലയേറ്റു. പിന്നീട് തായങ്കരി ദേവാലയത്തിലും തുടർന്ന് ആറുവർഷം തമിഴ്നാട്ടിലെ തക്കല രൂപതയിൽ പ്രേഷിതപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. തക്കലയിലെ കുട്ടികൾക്കു വേണ്ടിയുള്ള അനാഥാലയത്തിന്‍റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അതിനു ശേഷം അഞ്ചലിലും പിന്നീട് വികാരിയായി സേവനമനുഷ്ഠിച്ചു. പിന്നീട് അവിടെനിന്ന് അമേരിക്കയിലെത്തിയ ഫാ. കുര്യൻ കലിഫോർണിയ, ഡാളസ് എന്നീ ഇടവകകളിലെ സേവനങ്ങൾക്കു ശേഷം ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയിലെത്തുകയായിരുന്നു.

ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് രക്ഷാധികാരിയായും സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറായുമുള്ള മുഖ്യ നേതൃത്വനിരയിൽ അവരെ സഹായിക്കാൻ ഇടവകയിലെതന്നെ മുപ്പതിൽപരം അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. ഇവരുടെ കീഴിൽ വിവിധ തരത്തിലുള്ള നാല്പതോളം കമ്മറ്റികൾ കഴിഞ്ഞ 16 മാസങ്ങളായി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. ഇവർക്കൊപ്പം ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്‍റെ സംഘാടനമികവ് കൂടിയാകുമ്പോൾ കൺവൻഷന്‍റെ ഒരുക്കങ്ങൾക്ക് കൂടുതൽ ഭംഗി കൈവരുന്നു.
More in All :