+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റൺ കൺവൻഷന്‍റെ കലവറയിൽ മദ്രാസ് പവലിയൻ

ഭക്ഷണം കൊണ്ട് എല്ലാവരുടെയും മനസു നിറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുക എന്നതും പ്രയാസമുള്ള കാര്യമാണ്. ഇവിടെയാണ് അമേരിക്കയിലെ ദക്ഷിണേന്ത്യൻ രുചിസാന്നിധ്യ
ഹൂസ്റ്റൺ കൺവൻഷന്‍റെ കലവറയിൽ മദ്രാസ് പവലിയൻ
ഭക്ഷണം കൊണ്ട് എല്ലാവരുടെയും മനസു നിറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുക എന്നതും പ്രയാസമുള്ള കാര്യമാണ്. ഇവിടെയാണ് അമേരിക്കയിലെ ദക്ഷിണേന്ത്യൻ രുചിസാന്നിധ്യമായ മദ്രാസ് പവലിയൻ വ്യത്യസ്തമാകുന്നത്. ഹൂസ്റ്റണിൽ അടുത്ത മാസം നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷനിൽ പങ്കെടുക്കാത്തുന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് ഇഷ്ടഭക്ഷണമൊരുക്കുന്നത് മദ്രാസ് പവലിയൻ ആണ്. കൺവൻഷന്‍റെ പ്ലാറ്റിനം സ്പോൺസർ കൂടിയാണ് മദ്രാസ് പവലിയൻ‌.

കലർപ്പില്ലാത്ത രുചിക്കൂട്ടുകളും ഭക്ഷണത്തിന്‍റെ ഗുണമേന്മയുമാണ് മദ്രാസ് പവലിയന്‍റെ മുഖമുദ്ര. ഹൂസ്റ്റൺ‌ കൺവൻഷൻ പോലൊരു പ്രധാന പരിപാടിക്കായി രുചിവൈവിധ്യമൊരുക്കാൻ ഇവർക്ക് അവസരമൊരുങ്ങിയതും ഇക്കാരണങ്ങൾ കൊണ്ടാണ്. ഭക്ഷണം നേരത്തെ തയാറാക്കി വിളമ്പുന്നതിനു പകരം, ആളുകളുടെ ആവശ്യമനുസരിച്ച് വിഭവങ്ങൾ അന്നന്നു തയാറാക്കി നല്കുകയാണ് ഇവർ ചെയ്യുന്നത്. പാശ്ചാത്യൻ വിഭവങ്ങൾക്കൊപ്പം തനതുകേരളീയ, ദക്ഷിണേന്ത്യൻ വിഭവങ്ങളും കൺവൻഷനിൽ നല്കുന്നു.

ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കൺവൻഷൻ നടക്കുന്നത്. അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും നാല്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമായി എത്തുന്ന ആയിരക്കണക്കിനു വിശ്വാസികൾക്ക് ഈ നാലു ദിവസം വയറും മനസും നിറയുന്ന ഭക്ഷണമാണ് മദ്രാസ് പവലിയൻ ഉറപ്പുനല്കുന്നത്.
More in All :