+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിട്ടനിൽ മരിച്ച ജോസഫ് കല്ലറയ്ക്കലിന്‍റെ സംസ്കാരം ഇന്ന് ലിവർപൂളിൽ

ലണ്ടൻ: വിസിറ്റിംഗ് വീസയിൽ ബ്രിട്ടനിലെത്തി മക്കളോടൊപ്പം കഴിയവേ മരിച്ച തൃശൂർ മാള സ്വദേശി ജോസഫ് കല്ലറയ്ക്കലിന്റെ സംസ്കാരം ഇന്ന് ലിവർപൂളിലെ വീഗനിൽ നടത്തും. ലിവർപൂൾ ലിതർലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ്
ബ്രിട്ടനിൽ മരിച്ച ജോസഫ് കല്ലറയ്ക്കലിന്‍റെ സംസ്കാരം ഇന്ന് ലിവർപൂളിൽ
ലണ്ടൻ: വിസിറ്റിംഗ് വീസയിൽ ബ്രിട്ടനിലെത്തി മക്കളോടൊപ്പം കഴിയവേ മരിച്ച തൃശൂർ മാള സ്വദേശി ജോസഫ് കല്ലറയ്ക്കലിന്റെ സംസ്കാരം ഇന്ന് ലിവർപൂളിലെ വീഗനിൽ നടത്തും.

ലിവർപൂൾ ലിതർലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ രാവിലെ 10 ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾ 12 ന് സമാപിക്കും. തുടർന്ന് 12.15ന് ഫോർഡ് കാത്തലിക് സെമിത്തേരിയിലാണ് സംസ്കാരം. ശുശ്രൂഷകൾക്ക് ഫാ. ആൻഡ്രൂസ് ചെതലൻ, ഫാ. ജോസ് തെക്കുനിൽക്കുന്നതിൽ, ഫാ. ഡാനി മോളോപറമ്പിൽ എന്നിവർ നേതൃത്വം നൽകും. സംസ്കാര ശുശ്രൂഷകൾ ഓൺലൈനിൽ ലൈവായി സംപ്രേഷണം ചെയ്യും.


https://www.youtube.com/watch?v=_lVoBnpqkJU

FUNERAL SERVICES OF JOSEPH | Live Stream | 25/06/2021 | 10.00 am (GMT) - YouTube
FUNERAL SERVICES OF JOSEPH | Live Stream | 25/06/2021 | 10.00 am (GMT)
www.youtube.com

മക്കളായ റൂണ, മിറൻഡ എന്നിവർ ജോലിചെയ്യുന്ന വീഗനിൽ ഇവരെ കാണാനായി കഴിഞ്ഞ ഏപ്രിലിലാണ് ജോസഫ് കല്ലറയ്ക്കൽ ഭാര്യ മേരിയോടൊപ്പം എത്തിയത്. മക്കളോടും കൊച്ചുമക്കളോടുമൊപ്പം കുറച്ചുകാലം ചെലവഴിക്കാൻ എത്തിയ ജോസഫിന് ജൂൺ എട്ടിനാണ് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതും പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നതും.

തൃശൂർ മാള പുത്തൻവേലിക്കര സ്വദേശിയാണ് ജോസഫ് കല്ലറയ്ക്കൽ. മരുമക്കൾ- ജിജോ ജോസഫ്, ഷെല്ലി ജോസ്.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ