ലണ്ടൻ: വരുമാനം കുറവുള്ള രാജ്യങ്ങൾക്ക് ഒരു ബില്യൻ കോവിഡ് വാക്സിൻ ഡോസുകൾ സൗജന്യമായി ലഭ്യമാക്കുമെന്ന് ജി7 ഉച്ചകോടിയിൽ പ്രഖ്യാപനം. ലോകത്തിനെയാകെ വാക്സിനേറ്റ് ചെയ്യുന്നതിലേക്കുള്ള സുപ്രധാന ചുവടാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്.
ദേശീയവാദത്തിൽ അധിഷ്ടിതമായ സമീപനങ്ങൾ നിരാകരിക്കുമെന്നും ഉച്ചകോടിക്കു ശേഷം ജോണ്സണ് വ്യക്തമാക്കി. ജി7 മുറുകെപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന പ്രവർത്തനങ്ങളിൽ ജി7 രാജ്യങ്ങൾ ശക്തമായ നിയന്ത്രണം കൊണ്ടുവരുമെന്നും ബോറിസ്. 2050 ആകുന്നതോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ