മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾ ഇ മാസം 26 മുതൽ തുടക്കമാകും. പ്രധാന തിരുനാൾ ജൂലൈ മൂന്നിന് നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് ശ്രാന്പിക്കൽ മുഖ്യ കാർമ്മികനായി തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്പോൾ, മാഞ്ചസ്റ്റർ മിഷനിലെ 11 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ് ഇക്കുറി തിരുന്നാളിന്റെ മുഖ്യ ആകർഷണം.
26 മുതൽ എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും നടക്കും. തിരുനാൾ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ, കൈക്കാര·ാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ നിലവിൽ വന്നു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുമാത്രമായിരിക്കും ഇക്കുറി തിരുനാൾ ആഘോഷങ്ങൾ നടക്കുകയെന്ന് ഫാ. ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
ജൂണ് 26 ശനിയാഴ്ച പ്രാർഥനദിനമായി ആചരിക്കുന്പോൾ രാവിലെ 9.30ന് ദിവ്യബലിയും നൊവേനയും നടക്കും, ഇതേ തുടർന്ന് ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ ചെയിൻ പ്രയറുകൾക്കു തുടക്കമാകും. രാത്രി 7.30ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സണ് സിസ്റ്റർ ആൻ മരിയ നേതൃത്വം നൽകുന്ന ആത്മീയ ഒരുക്ക പ്രഭാഷണവും നടക്കും.
27 ഞായറാഴ്ച വൈകുന്നേരം നാലിന് ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനോൻ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിർവഹിക്കുന്പോൾ, സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. നിക്ക് കെണ് ദിവ്യബലിയിൽ സഹകാർമ്മികനാകും.
28 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ദിവ്യബലിക്കും നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി നേതൃത്വം നൽകും.
29 തിയതി ചൊവ്വാഴ്ച വൈകുന്നേരം 6 ന് സീറോ മലങ്കര ക്രമത്തിൽ നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റർ സിറോ മലങ്കര ചാപ്ലിൻ ഫാ. രഞ്ജിത് മഠത്തിപ്പറന്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും.
30 തിയതി ബുധനാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻപുര മുഖ്യ കാർമ്മികനാകും.
ജൂലൈ ഒന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രിസ്റ്റണ് സെൻറ് അൽഫോൻസാ കത്തീഡ്രൽ വികാരി ഫാ. ബാബു പുത്തൻപുരക്കൽ മുഖ്യ കാർമ്മികനാകും.
ജൂലൈ രണ്ടാം തിയതി വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടണ് രൂപതാ വികാരി ജനറൽ ഫാ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യ കമ്മികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ ജൂലൈ മൂന്നാം തീയതി ശനിയാഴ്ച രാവിലെ പത്തിന് തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് ശ്രാന്പിക്കൽ തിരുനാൾ കുർബാനയിൽ മുഖ്യ കർമ്മികൻ ആകുന്പോൾ ഒട്ടേറെ വൈദീകർ സഹ കാർമ്മികരാകും. ദിവ്യബലി മദ്ധ്യേ മാഞ്ചസ്റ്റർ മിഷനിലെ പതിനൊന്നു കുട്ടികൾ ആദ്യമായി ഈശോയെ സ്വീകരിക്കുന്പോൾ അതൊരു ആത്മീയ അനുഭവമായി മാറും. ഇതേതുടർന്ന് മറ്റു തിരുനാൾ തിരുകർമ്മങ്ങളും, ലദീഞ്ഞും, നൊവേനയും, വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.
കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ ഇക്കുറി തിരുന്നാൾ പ്രദക്ഷിണം ഒഴിവാക്കിയിരിക്കുകയാണ്.
ജൂലൈ നാലാം തിയതി ഞായറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്സ് ഗിവിങ് മാസ്സിൽ മാഞ്ചെസ്റ്റർ മിഷൻ ഡയറക്റ്റർ ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാവും.ഇതേത്തുർന്നാവും തിരനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.
സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കലാപരിപാടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വെട്ടിക്കുറച്ചും, എന്നാൽ അൽപ്പം പോലും ആത്മീയത ചോർന്നു പോവാത്ത രീതിയിലാണ് ഇക്കുറി ദുക്റാന തിരുനാൾ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. അന്നുമുതൽ എല്ലാ വർഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റർ ദാനത്തിരുന്നാൽ അത്യാഘോഷപൂർവം കൊണ്ടാടി വരുന്നത്.
കോടിതോരണങ്ങളാൽ കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെൻറ് ആന്റണീസ് ദേവാലയവും, പള്ളിപ്പരിസരങ്ങളും,തിരുന്നാൾ കുർബാനയും എല്ലാം വിശ്വാസികൾക്ക് ആത്മീയ ഉണർവ്വാണ്. ഒരു പ്രവാസി ആയി എത്തിയപ്പോൾ നഷ്ട്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാൽ അനുഭവങ്ങൾആണ് മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളുടെ വിശ്വാസ സമൂഹത്തിന് ലഭ്യമാവുക.
ാമിരവെലേൃബവേശൃൗിമഹബ2021ഷൗില.ഷുഴ
റിപ്പോർട്ട്: സാബു ചൂണ്ടത്തിൽ