ബെർലിൻ: ജർമനിയിലെ രണ്ടു ജില്ലകൾ ഒരാഴ്ചയായി കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ ’സീറോ കോവിഡ്’ നിലയിലെത്തി. ലോവർ സാക്സണിയിലെ ഗോസ്ളറും ഫ്രൈസ്ലാന്റും കുറഞ്ഞത് ഏഴു ദിവസമായി പുതിയ കൊറോണ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും അവയ്ക്ക് ഇപ്പോഴും സജീവമായ കേസുകളുണ്ട്. ഫ്രൈസ്ലാന്റിൽ ഏഴ് സജീവ കേസുകളും ഗോസ്ളറിന് 48 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എല്ലാ ഫെഡറൽ സംസ്ഥാനങ്ങളിലെയും 7 ദിവസത്തെ സംഭവങ്ങൾ ഇപ്പോൾ 30 വയസിന് താഴെയാണ്. സംഭവങ്ങൾ പ്രദേശങ്ങൾക്കിടയിൽ മാസങ്ങളായി വളരെയധികം വ്യത്യാസപ്പെട്ടിട്ടുണ്ട്.
രാജ്യവ്യാപകമായി പൊതുജീവിതം എപ്പോൾ വീണ്ടും തുറക്കാമെന്നും നിയന്ത്രണങ്ങൾ ലഘൂകരിക്കാമെന്നും തീരുമാനിക്കാൻ ഭരണകൂടം ആലോചിക്കുന്നുണ്ട്. നിരവധി സ്ഥലങ്ങൾ സമീപകാലത്ത് ടൂറിസം, ഇൻഡോർ ഡൈനിംഗ്, ജിമ്മുകൾ എന്നിവ വീണ്ടും തുറക്കുന്നു, അതുപോലെ തന്നെ സന്പർക്ക നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു.
കോവിഡ് 19 എണ്ണത്തിൽ മറ്റൊരു പുതിയ താഴ്ന്ന നില രേഖപ്പെടുത്തി. റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ആർകെഐ) കണക്കുകൾ പ്രകാരം ജർമനിയിൽ 7 ദിവസത്തെ സംഭവ നിരക്ക്, ഇൻസിഡെൻസ് റേറ്റ് 22.9 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരോഗ്യ അധികൃതർ 1,204 പുതിയ കേസുകൾ രജിസ്ററർ ചെയ്തു. 140 പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു. ജർമ്മനിയിൽ മരിച്ചവരുടെ എണ്ണം ഇതോടെ 90,019 ആയി ഉയർന്നു.
ജർമനിയിൽ ജൂണ്‍ 14 മുതൽ ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകി തുടങ്ങും. ജൂണ്‍ 14 മുതൽ ഡോക്ടർമാർക്കും ഫാർമസിസ്റ്റുകൾക്കും ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാം. എന്നാൽ വാക്സിനേഷൻ റെക്കോർഡിന്റെ പൂർണ ഡിജിറ്റലൈസേഷൻ എത്താൻ സമയമെടുത്തേക്കും. പൂർണമായും വാക്സിനേഷൻ എടുത്ത 17 ദശലക്ഷം പേർക്ക് മഞ്ഞ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ