+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചിൻ കലാഭവൻ ലണ്ടൻ ഫ്രീ സ്റ്റൈൽ ബോളിവുഡ് ഡാൻസ് ക്ലാസുകളും സ്ത്രീകൾക്ക് ഫിറ്റ്നസ് ഫൗണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു

കൊച്ചിൻ കലാഭവൻ ലണ്ടൻ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ ഫ്രീ സ്റ്റൈൽ ബോളിവുഡ് ഡാൻസ് ക്ലാസുകളും സ്ത്രീകൾക്കായ് ഫിറ്റ്നസ് ഫൗണ്ടേഷൻ കോഴ്‌സുകളും ഓൺലൈനായി ആരംഭിക്കുന്നു. ബോളിവുഡ് ഡാൻസ് ക്ലാസുകൾക്ക് യുകെയില
കൊച്ചിൻ കലാഭവൻ ലണ്ടൻ ഫ്രീ സ്റ്റൈൽ ബോളിവുഡ് ഡാൻസ് ക്ലാസുകളും സ്ത്രീകൾക്ക് ഫിറ്റ്നസ് ഫൗണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു
കൊച്ചിൻ കലാഭവൻ ലണ്ടൻ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ ഫ്രീ സ്റ്റൈൽ ബോളിവുഡ് ഡാൻസ് ക്ലാസുകളും സ്ത്രീകൾക്കായ് ഫിറ്റ്നസ് ഫൗണ്ടേഷൻ കോഴ്‌സുകളും ഓൺലൈനായി ആരംഭിക്കുന്നു.

ബോളിവുഡ് ഡാൻസ് ക്ലാസുകൾക്ക് യുകെയിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫറും നർത്തകനും ഒട്ടനവധി സ്റ്റേജ് ഷോകൾക്ക് നൃത്ത സംവിധാനം നിർവഹിച്ചിട്ടുള്ളതുമായ കലാഭവൻ നൈസ് ആണ് നേതൃത്വം നൽകുന്നത്.

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസും യോഗ ടെക്‌നിക്സ്ഉം സമന്വയിപ്പിച്ചിട്ടുള്ള സ്ത്രീകൾക്ക് വേണ്ടിയുള്ള ഫിറ്റ്നസ് വിത്ത് ഡാൻസ് എന്ന ഫിറ്റ്നസ് ഫൗണ്ടേഷൻ കോഴ്സുകളും ജൂൺ 5 മുതൽ ആരംഭിക്കുന്നു. ഫിറ്റ്നസ് ഫൗണ്ടേഷൻ ട്രെയിനിങ്ങിനു നേതൃത്വം നൽകുന്നത് യുകെയിലെ അറിയപ്പെടുന്ന നർത്തകിയും കൊറിയോ ഗ്രാഫറുമായ ആമി ജയകൃഷ്ണൻ ആണ്.

രണ്ടു കോഴ്സുകളുടെയും ഇൻട്രൊഡക്ഷൻ സെഷൻസും വർക് ഷോപ്പും ജൂൺ ആറിന് (ശനി) ഓൺലൈൻ ആയി നടത്തുന്നതാണ്. പ്രവേശനം സൗജന്യം.

വിവരങ്ങൾക്ക് : 07841613973
email : kalabhavanlondon@gmail.com