ആംസ്റ്റര്‍ഡാം: ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഹോളണ്ട് പിന്‍വലിച്ചു. കോവിഡ് ബാധ ഉയരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ 26നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഹോളണ്ട് വിലക്ക് ഏര്‍പ്പെടുത്തിയത്. ആംസ്റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തത്.
അതേസമയം, കോവിഡ് ഹൈ റിസ്ക് വിഭാഗത്തില്‍ പെട്ട, യൂറോപ്പില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയന് ഏര്‍പ്പെടുത്തിയ വിലക്ക് നിലവിലുണ്ട്.ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്, ഇറ്റലി, തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
ഇന്ത്യ സർക്കാർ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടിയിരുന്നു. ജൂണ്‍ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. നിലവില്‍ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ 27 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍