കോട്ടയം: കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപതയുടെ ന്യൂനപക്ഷ ദിനാചരണവും കൺവൻഷനും നാളെ ഉച്ചകഴിഞ്ഞ് 2. 15ന് തുരുത്തി മർത്ത് മറിയം ഫൊറോന പള്ളി പാരിഷ് ഹാളിൽ നടക്കും. അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ സമിതി ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തും. താമരശേരി രൂപത ഡയറക്ടർ ഫാ. സെബിൻ സൈമൺ ന്യൂനപക്ഷ ദിന സന്ദേശം നൽകും. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര, ഗ്ലോബൽ സമിതി ഭാരവാഹികളായ രാജേഷ് ജോൺ, വർഗീസ് ആന്റണി, ഫൊറോന ഡയറക്ടർ ഫാ. ജോസ് വരിക്കപള്ളി, കാർപ്പ് ഡയറക്ടർ ഫാ. ജയിംസ് കൊക്കവയലിൽ തുടങ്ങിയവർ പ്രസംഗിക്കും.
സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന എക്സലൻഷ്യ-23 ജനറൽ ക്വിസ് മത്സരത്തിന്റെ ലോഗോ പ്രകാശനവും ആർച്ച്ബിഷപ് നിർവഹിക്കും. 2023 പ്രവർത്തനവർഷ മാർഗരേഖയുടെയും പ്രവർത്തന കലണ്ടറിന്റെയും പ്രകാശനം ജോബ് മൈക്കിൾ എംഎൽഎ നിർവഹിക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കും.