എടത്വ: ഭിന്നശേഷി കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ നടത്തുന്ന വിസ്മയ 2022ന് ഇന്നു തിരിതെളിയും. രാവിലെ 9.30ന് തലവടി എഡി യുപി സ്കൂളിൽ നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കുട്ടനാട് എംഎൽഎ തോമസ് കെ. തോമസും കലോത്സവ ഉദ്ഘാടനം ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം കുമാരി വൈഗ ലക്ഷ്മിയും നിർവഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ജോജി ജെ. വൈലപ്പള്ളി, കൊച്ചുമോൾ ഉത്തമൻ, സുജിമോൾ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാർ പിഷാരത്ത്, അഡ്വ. മെറിൻ ആൻ മാത്യു, ആനി ഈപ്പൻ, തുടങ്ങിയവർ പ്രസംഗിക്കും. കലാമത്സര വിജയികൾക്ക് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം സമ്മാനദാനം നിർവഹിക്കും.
കലാമേളയുടെ ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ നിർവഹിച്ചു. ജോജി ജെ. വയലപ്പള്ളി, സുജിമോൾ സന്തോഷ്, കലാ മധു, ബിന്ദു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. ഭിന്നശേഷിക്കാരിയായ ഗീത തൈച്ചിറ വരച്ച ലോഗോയാണ് സമ്മാനാർഹമായത്.