ആലപ്പുഴ: പിണറായി ഭരണത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റികള്‍ മുതല്‍ സംസ്ഥാന കമ്മിറ്റി വരെ നിയമന ഏജന്‍സികളായി പ്രവര്‍ത്തിക്കുകയാണെന്ന് എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎല്‍എ ആരോപിച്ചു.
പിണറായി ഭരണത്തില്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരം പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുമ്പോള്‍ സംവരണതത്വങ്ങളും അര്‍ഹതയുമാണ് അട്ടിമറിക്കപ്പെടുന്നതെന്ന് യുഡിഎഫ് ആലപ്പുഴ കളക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സര്‍വ മേഖലയിലും നടക്കുന്ന പാര്‍ട്ടിവത്കരണം കേരളത്തിനെ സംഘര്‍ഷ ഭരിതമാക്കുമെന്നും വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ സാധിക്കാതെ കടക്കെണിയിലായ സര്‍ക്കാര്‍ അനിയന്ത്രിതമായ ധൂര്‍ത്ത് നടത്തി ജനങ്ങളെ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബി. രാജശേഖരന്, ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ.എ.ഷുക്കൂര്‍, കെ.പി. ശ്രീകുമാര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.