ആലപ്പുഴ: ഭിന്നശേഷി സഹായ ഉപകരണ നിര്‍ണയത്തിനായുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് തൈക്കാട്ടുശേരി പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഐസിഡിഎസുമായി ചേര്‍ന്ന് പഞ്ചായത്തിന്റെ തനത് പദ്ധതിപ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനാണ് ക്യാമ്പ് നടത്തിയത്. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നര ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം പരിശോധിച്ചാണ് ക്യാമ്പിലെത്തിയ അപേക്ഷകരില്‍നിന്ന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. രജിസ്റ്റര്‍ ചെയ്ത അപേക്ഷകരില്‍നിന്നും 24 ഗുണഭോക്താക്കളുടെ പട്ടികയാണ് തയാറാക്കിയത്. ഇവര്‍ക്ക് ശ്രവണസഹായി, വീല്‍ചെയര്‍, വാക്കിംഗ് സ്റ്റിക്ക് തുടങ്ങിയവ നല്‍കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് കെ. പോള്‍ അധ്യക്ഷത വഹിച്ചു.