ആലപ്പുഴ: നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽനിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങളും പാനീയങ്ങളും കണ്ടെടുത്തതിനെത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം പരിശോധനകൾ കർശനമാക്കി. കോളിഫോം ബാക്ടീരിയ കണ്ടെത്തിയ ആലപ്പുഴ ബീച്ചിലെ വിജയ ഐസ്ക്രീം പാര്‍ലര്‍ കഫ്ടീരിയ, സലിം ബീച്ച് റിഫ്രഷ്മെന്റ് എന്നീ സ്ഥാപനങ്ങളില്‍ ശീതള പാനീയങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചു. സലിം ബീച്ച് റിഫ്രഷ്മെന്റില്നിന്നും പഴകിയ എണ്ണ, പലഹാരങ്ങള്‍, നിരോധിത പേപ്പര്‍ പ്ലെയ്റ്റ് എന്നിവയും ബീച്ചിലെ ഇമ്രാന്റെ പേരിലുള്ള കടയില്‍നിന്നും പഴകിയ പാലും പിടിച്ചെടുത്തു.
സീവ്യൂ വാര്‍ഡില്‍ കെ.ഇ.കെ വെജിറ്റബിള്‍സ്, കെ.ഇ.കെ ഫുഡ് കോര്‍ട്ട്, ആദംസ് വെജിറ്റബിള്‍സ്, സോജിത്തിന്റെ സവാളക്കട എന്നിവിടങ്ങളില്‍നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുക്കുകയും സ്പോട്ട് ഫൈന്‍ നല്‍കുകയും ചെയ്തു.