മാന്നാർ: കുട്ടമ്പേരൂർ സീയോൻപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് നാളെ കൊടിയേറും. 11ന് രാവിലെ ഏഴിന് വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. സന്തോഷ് വി. ജോർജ് കൊടിയേറ്റും. 10ന് ചേരുന്ന കുടുംബസംഗമവും ആധ്യാത്മിക സംഘടനകളുടെ വാർഷികവും സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഹ്യൂമൻ എംപവർമെന്റ് കൗൺസിലർ സുനിൽ ഡി. കുരുവിള മുഖ്യപ്രഭാഷണം നടത്തും.
തുടർന്നുള്ള ദിനങ്ങളിൽ വചനശുശ്രുഷയ്ക്ക് റവ.ഡോ. നൈനാൻ വി. ജോർജ്, ബിജു വി. പന്തപ്ലാവ്, റവ.ഡോ. മോഹൻ ജോസഫ് എന്നിവർ നേതൃത്വം നൽകും. 17ന് രാവിലെ ബസലേൽ റമ്പാച്ചൻ വിശുദ്ധ കുർബാന അർപ്പിക്കും. 18 ന് രാവിലെ ഫാ. തോമസ് പുന്നൂസ് വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം ആറിന് റാസ. സമാപന ദിവസമായ 19ന് മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസിന്റെ മുഖ്യകാർമികത്വത്തിലും ഫാ. ജോൺ ചുനക്കര, ഫാ. കോശി മാത്യു എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാന.