ആലപ്പുഴ: കൃഷിയിറക്കാൻ ഒരുക്കിയിട്ടിരുന്ന പാടശേഖരം മടവീണതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ അടിയന്തരമായ ധനസഹായം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് -എം കൈനകരി മണ്ഡലം കമ്മിറ്റി കൃഷിമന്ത്രിക്കും ജലസേചനമന്ത്രിക്കും നിവേദനം നൽകി. കൈനകരി പഞ്ചായത്തിൽ തന്നെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കൃഷിക്കാർക്കു ഉണ്ടായിട്ടുണ്ട്. മുൻകാലങ്ങളിൽ മട കുത്തിയതിന്റെ നഷ്ടപരിഹാരം നാളിന്നുവരെ ലഭിച്ചിട്ടുമില്ല. ഇക്കാര്യങ്ങളിൽ സർക്കാർ അലംഭാവം പാടില്ലെന്ന് നിവേദനത്തിൽ കേരള കോൺഗ്രസ് -എം ആവശ്യപ്പെട്ടു.
കോലത്തുജെട്ടിയിൽ നടന്ന കൈനകരി മണ്ഡലം പ്രവർത്തക യോഗം കേരള കോൺഗ്രസ് -എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് കെ. നെല്ലുവേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പി.എം. കുര്യൻ നങ്ങച്ചിവീട്ടിൽ (പ്രസിഡന്റ്), ജോപ്പൻ വെള്ളൂർ (വർക്കിംഗ് പ്രസിഡന്റ്), ജയിംസ് മാമ്പ്ര, സിബിച്ചൻ കല്ലുപാത്ര, കുഞ്ഞുമോൻ മനവേലി (നിയോജക മണ്ഡലം പ്രതിനിധികൾ), തോമസ് ചാക്കോ പള്ളിച്ചിറ, ജിമ്മിച്ചൻ വട്ടപ്പറമ്പ് (സെക്രട്ടറിമാർ), സാജൻ കുരുവിള ചക്കാലത്തറ (ട്രഷറർ ), സിബിച്ചൻ വെള്ളൂർ (നെൽക്കർഷക യൂണിയൻ കൺവീനർ), ടോം കൂടപ്പുറം (കർഷക യൂണിയൻ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ജോസഫുകുട്ടി തുരുത്തേൽ റിട്ടേണിംഗ് ഓഫീസറായിരുന്നു.