ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാര്‍ഡ് അഞ്ചില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടര്‍ന്ന് കളക്ടര്‍ വി.ആര്. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പഞ്ചായത്തിലെ 14,100 പക്ഷികളെയാണ് നശിപ്പിക്കേണ്ടത്.
കള്ളിംഗ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്കാന് പഞ്ചായത്ത് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. കള്ളിംഗ് സംഘത്തിലുള്ളവരെ പത്തുദിവസം ക്വാറന്റൈന് ചെയ്യുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണം.
പക്ഷിപ്പനി മനുഷ്യരിലേക്കു പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു. പ്രഭവകേന്ദ്രത്തിന് അകത്തേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ല എന്ന് പോലീസ് ഉറപ്പുവരുത്തണം. പ്രഭവകേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, തകഴി, പുറക്കാട്, ചമ്പക്കുളം, നെടുമുടി, കരുവാറ്റ പഞ്ചായത്തുകളില്‍ പക്ഷികള്‍, മുട്ട, കാഷ്ടം എന്നിവയുടെ വില്പനയും കടത്തലും നടക്കുന്നില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഉറപ്പുവരുത്തണം.