ചേർത്തല: മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭ തിരുനാളിനു കൊടിയേറി. വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി മുഖ്യകാർമികത്വം വഹിച്ചു. ഫാ. ലിജോയ് വടക്കുഞ്ചേരി, ഫാ. അജു മുതുകാട്ടിൽ, ഫാ. ജോസ് പാലത്തിങ്കൽ, ഫാ. സക്കറിയാസ് നെല്ലിക്കുന്ന് എന്നിവർ സഹകാർമികരായി. ഇന്നു രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകിട്ട് 4.30ന് രൂപം വഞ്ചരിപ്പ്, പാട്ടുകുർബാന ഫാ. സിൻസൺ കാർമികത്വം വഹിക്കും.
പ്രസംഗം ഫാ. ഫ്രാൻസിസ് സേവ്യർ, തുടർന്ന് പ്രദക്ഷിണം. തിരുനാൾ ദിനമായ നാളെ രാവിലെ ആറിനും 7.30നും 8.30നും ദിവ്യബലി, പത്തിന് ആഘോഷമായ തിരുനാൾ കുർബാന. എറണാകുളം അങ്കമാലി അതിരൂപത പ്രൊക്യൂറേറ്റർ ഫാ. പോൾ മാടശേരി കാർമികത്വം വഹിക്കും. വികാരി ജനറാൾ റവ.ഡോ. വർഗീസ് പൊട്ടയ്ക്കൽ പ്രസംഗിക്കും. 3.30ന് ദിവ്യബലി കാർമികൻ-ഫാ. ജോസഫ് മണ്ടാനത്ത്, പ്രസംഗം-ഫാ. ജോ പോൾ കിരിയാന്തൻ, തുടർന്ന് മാതാവിന്റെ തിരുസ്വരുപം വഹിച്ചു പട്ടണപ്രദക്ഷിണം.