മാന്നാർ: പട്ടികജാതി സഹോദരങ്ങളെ ജാതി പറഞ്ഞു ആക്ഷേപിച്ചതായി പരാതി. ചെന്നിത്തല തൃപ്പെരുംതുറ സ്വദേശിയും ബിജെപി പട്ടികജാതി മോർച്ചയുടെ മാന്നാർ മണ്ഡലം പ്രസിഡന്റ് വിശാഖം തറയിൽ കെ. സേനനും അദ്ദേഹത്തിന്റെ സഹോദരൻ ചാല മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി സെക്രട്ടറിയുമായ വിശാഖം തറയിൽ കെ. രാജപ്പനും ആണ് മാന്നാർ പോലീസ് എസ് എച്ച്ഒയ്ക്കും ചെങ്ങന്നൂർ ഡിവൈഎസ്പി ക്കും പരാതി നൽകിയത്.
ചെന്നിത്തല ചാല മഹാദേവ ക്ഷേത്രത്തിൽ വഴിപാട് സാധനങ്ങൾ വിൽക്കുന്ന ദന്പതികൾ ഇവരെ ജാതി പറഞ്ഞു ആക്ഷേപിക്കുകയും അസഭ്യം പറയുകയും ക്ഷേത്രത്തിൽനിന്ന് ഇറങ്ങി പോകാൻ പറഞ്ഞതായും പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
ചെന്നിത്തല ചാല മഹാദേവ ക്ഷേത്രത്തിൽ വഴിപാട് സാധനങ്ങൾ വിൽക്കുന്ന ദന്പതികൾ ഇവരെ ജാതി പറഞ്ഞു ആക്ഷേപിക്കുകയും അസഭ്യം പറയുകയും ക്ഷേത്രത്തിൽനിന്ന് ഇറങ്ങി പോകാൻ പറഞ്ഞതായും പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.