കായംകുളം: ജില്ലാ പഞ്ചായത്ത്, കായംകുളം നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഉദ്യോഗ്-2022 തൊഴിൽമേളയുടെ നാലാം പതിപ്പ് 27ന് കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.
ബാങ്കിംഗ്, ഫിനാൻസ് ഓട്ടോമൊബൈൽ, ഐടി, നോൺ ഐടി, ഇൻഷുറൻസ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് തുടങ്ങിയ മേഖലകളിൽനിന്ന് 30ലധികം കമ്പനികൾ പങ്കെടുക്കും. സ്വകാര്യമേഖലയിൽനിന്ന് രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയിൽ പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ മുതലുള്ളവർക്ക് സൗജന്യമായി പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ 9495382946 എന്ന നമ്പറിൽ ബന്ധപ്പെടണം.