ആലപ്പുഴ: നഗരത്തില്‍ ഏര്‍പ്പെടുത്തിയ ട്രാഫിക് പരിഷ്കരണങ്ങള്‍ 12 മുതല്‍ കര്‍ശനമായി നടപ്പിലാക്കും. ജില്ലാ കോടതി പാലത്തില്‍ ഏര്‍പ്പെടുത്തിയ വണ്‍വേ സിസ്റ്റം ഫലപ്രദമാണെന്ന് യോഗം വിലയിരുത്തി.
കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തിനു തെക്ക്, ചങ്ങനാശേരി ജംഗ്ഷനില്‍ അംബിക സ്റ്റോറിന് എതിര്‍വശത്തുള്ള സ്റ്റോപ്പ്, തിരുവമ്പാടി ജംഗ്ഷന് മുത്തൂറ്റ് ഫിന്‍കോര്‍പ്പിനു മുന്‍വശം സ്റ്റോപ്പ്, ജനറല്‍ ഹോസ്പിറ്റല്‍ ആര്യാസ് ഹോട്ടലിനു മുന്‍വശത്തെ സ്റ്റോപ്പ്, ജില്ലാ കോടതി പാലത്തിന്റെ തെക്കേക്കര ചെത്തുതൊഴിലാളി യൂണിയന് ഓഫീസിനു പരിസരത്തെ സ്റ്റോപ്പ് എന്നിങ്ങനെ അഞ്ചു സ്റ്റോപ്പുകള്‍ ഒഴികെയുള്ള എല്ലാ പുനഃക്രമീകരിച്ച സ്റ്റോപ്പുകളും 12 മുതല്‍ പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റുകളുടെ സഹായത്തോടെ കര്‍ശനമായി നടപ്പിലാക്കും.
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ്, ലോ ഫ്ലോര്‍ ബസുകള്‍ ജനറല്‍ ആശുപത്രി കൊട്ടാരംപാലം വഴിയും ഫാസ്റ്റ് ഓര്‍ഡിനറി ബസുകള്‍ ടൗണില്‍ പിച്ചുഅയ്യര്‍ ജംഗ്ഷന് വഴിയും കെഎസ്ആര്‍ടിസി സ്റ്റാൻഡില്‍ എത്തിച്ചേരും.
നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, കൗണ്‍സിലര്‍മാരായ ബി. അജേഷ്, നസീര്‍ പുന്നയ്ക്കല്‍, ഡിവൈഎസ്പി എന്‍.ആര്. ജയരാജ്, മോട്ടോര്‍ വെഹിക്കിള്‍ ഇര്‍സ്പെക്ടര്‍ ശരത് സേനന്, കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ അജികുമാര്‍, ട്രാഫിക് എസ്ഐ എം.പി. ജസ്റ്റിന് തുങ്ങിയവര്‍ പങ്കെടുത്തു.