+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ.​ മാ​ത്യു നൊ​റോ​ണ ഇ​നി "പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ ചാ​പ്ലൈൻ’

ആലപ്പുഴ: രൂ​പ​ത​യി​ലെ മു​തി​ർ​ന്ന വെെ​ദി​ക​ൻ ഫാ.​ മാ​ത്യു നൊ​റോ​ണ​യെ (83) "പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ ചാ​പ്ലൈൻ’ എ​ന്ന ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യോ​ടെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ മോ​ൺ​സി​ഞ്ഞോ​ർ പ​ദ​വി​യി​ലേ​ക
ഫാ.​ മാ​ത്യു നൊ​റോ​ണ ഇ​നി
ആലപ്പുഴ: രൂ​പ​ത​യി​ലെ മു​തി​ർ​ന്ന വെെ​ദി​ക​ൻ ഫാ.​ മാ​ത്യു നൊ​റോ​ണ​യെ (83) "പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ ചാ​പ്ലൈൻ’ എ​ന്ന ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യോ​ടെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ മോ​ൺ​സി​ഞ്ഞോ​ർ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി. മാ​ർ​പാ​പ്പ​യു​ടെ ഉ​ത്ത​ര​വ് അ​പ്പ​സ്തോ​ലി​ക് നൂ​ൺ​ഷ്യേ​ച്ച​റി​ൽനി​ന്ന് രൂ​പ​ത ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​മ്പി​ലി​ന് ഇ​ന്ന​ലെ ല​ഭി​ച്ചു.

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തു​മ്പോ​ളി പ​ള്ളി​യി​ൽ തി​രു​നാ​ളാ​യി​രു​ന്ന ഇ​ന്ന​ലെ വൈ​കി​ട്ട് 3.30ന് ​കു​ർ​ബാ​ന മ​ധ്യേ ബി​ഷ​പ് ഔ​ദ്യോ​ഗി​ക വി​വ​രം പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​ർ വൈ​കി​ട്ട് 4.30ന് ​ആ​ല​പ്പു​ഴ മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ ബി​ഷ​പ് ഡോ. ​ജ​യിം​സ് ആ​നാ​പ​റ​മ്പി​ൽ ഫാ.​ മാ​ത്യു നൊ​റോ​ണ​യെ ഔ​ദ്യാ​ഗി​ക ബ​ഹു​മ​തി ചി​ഹ്ന​ങ്ങ​ൾ അ​ണി​യി​ക്കും. തു​ട​ർ​ന്നു​ള്ള സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് മോ​ൺ. മാ​ത്യു നൊ​റോ​ണ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ അ​റി​യി​ച്ചു.

1939 സെ​പ്റ്റം​ബ​ർ 23ന് ​ത​ക​ഴി കു​ന്നു​മ്മ മു​ട്ടി​ച്ചി​റ എം​വി പു​ലി​മു​ഖം വീ​ട്ടി​ൽ ജോ​ർ​ജ് നൊ​റോ​ണ-മേ​രി നൊ​റോ​ണ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച മാ​ത്യു പൂ​ന പേ​പ്പ​ൽ സെ​മി​നാ​രി​യി​ൽ വൈ​ദി​ക പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി 1964 ഡി​സം​ബ​ർ 12ന് ​മും​ബെ​യി​ൽ ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ കോ​ൺ​ഗ്ര​സി​ൽ വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ചു.

എ​സ്ഡി ​കോ​ള​ജി​ൽനി​ന്നു ബിഎ​സ്‌സി ​ഫി​സി​ക്സ് പാ​സാ​യി. സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഓ​ർ​ഫ​നേ​ജി​ൽ വൈ​ദി​ക​ശു​ശ്രൂ​ഷ ആ​രം​ഭി​ച്ച അ​ദ്ദേ​ഹം സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് മാ​നേ​ജ​രാ​യി 23 വ​ർ​ഷം സേ​വ​നം ചെ​യ്തു. ക​ത്തീ​ഡ്ര​ൽ സ​ഹ​വി​കാ​രി, ത​ങ്കി, മാ​യി​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചാപ്ലൈൻ, വ​ണ്ടാ​നം, എ​ഴു​പു​ന്ന, പ​ള്ളി​ത്തോ​ട്, സൗ​ദി, കാ​ട്ടൂ​ർ ഫെ​റോ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യും സേ​വ​നം ചെ​യ്തു. 2014 ൽ ​വി​ര​മി​ച്ച ശേ​ഷം മാ​യി​ത്ത​റ​യി​ൽ വൈ​ദി​ക​രു​ടെ വി​ശ്ര​മ ഭ​വ​ന​ത്തി​ലാ​ണെ​ങ്കി​ലും ജാ​തി​മ​ത​ഭേ​ദ​മെ​ന്യ എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി സേ​വ​നം ചെ​യ്തു ക​ർ​മ​നി​ര​ത​നാ​ണ് ഫാ.​ മാ​ത്യു നൊ​റോ​ണ.