ആലപ്പുഴ: ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിദ്യാഭ്യാസ വായ്പ എടുത്തവരുടെ സമ്മേളനം ആലപ്പുഴ തിരുവമ്പാടി കണിയാംകുളത്തുള്ള എസ്എൻഡിപി ഹാളിൽ നാളെ. 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ എഡ്യുക്കേഷണൽ ലോണിസ് വെൽഫയർ അസോസിയേഷൻ ജില്ല പ്രസിഡന്റ് ജോസഫ് നെടുമുടി അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് രാജൻ കെ. നായർ ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായപദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കളുടെ സർക്കാർ വിഹിതം പല ബാങ്കുകൾക്കും നൽകിയിട്ടില്ല. അത് എത്രയും വേഗം ബാങ്കുകൾക്കു നൽകി വിദ്യാഭ്യാസ വായ്പ എഴുതി തള്ളണമെന്ന് എഡ്യൂക്കേഷണൽ ലോണീസ് വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജൻ കെ. നായർ ആവശ്യപ്പെട്ടു.