മാന്നാർ: റോഡിൽ മാലിന്യം തള്ളുന്ന ഹോട്ടലുകാരനെ പഞ്ചായത്തധികൃതർ കണ്ടെത്തി. മാന്നാർ പഞ്ചായത്ത് 16-ാം വാർഡിൽ ചാങ്ങയിൽ റോഡിൽ ചാക്കുകളിലാക്കി മാലിന്യം തള്ളുന്നതു പതിവായിരുന്നു. വാർഡിലെ തന്നെ ഒരു ഹോട്ടലിൽനിന്നുള്ള അനവധി മാലിന്യച്ചാക്കുകെട്ടുകൾ തെരുവുനായ്ക്കൾ കടിച്ചുകീറി റോഡിൽ ചിതറി കിടക്കുന്ന നിലയിലായിരുന്നു. ഹോട്ടൽ പരിസരം വൃത്തിഹീനമായി കണ്ടെത്തിയതിനാൽ മേൽനപടികൾ സ്വീകരിച്ചു.