എടത്വ: വയോധികന് വെള്ളത്തില്‍ വീണു മരിച്ചു. പാണ്ടങ്കരി നീലികാട്ട് എന്‍.ജി. വിശ്വനാഥപിള്ള (അനിയന്‍കുഞ്ഞ്-81) ആണ് മരിച്ചത്. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വിശ്വനാഥപിള്ള ഇന്നലെ 3.30ന് വീടിനു സമീപത്തെ കാടംപുറം തോടിനു കുറുകെയുള്ള പാലത്തില്‍നിന്നു വെള്ളത്തിലേക്ക് വീഴുകയായിരുന്നു. എതിര്‍ക്കരയിലുള്ള കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിവരുന്നതിനിടെയാണ് അപകടം. പഞ്ചായത്തംഗം സ്റ്റാര്‍ലി ജോസഫിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മൃതദേഹം കരയിലേക്കെടുക്കുകയായിരുന്നു. മൃതദേഹം എടത്വ സ്വകാര്യ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ. കുമാരി. മക്കള്‍. അനിത, അമ്പിളി, പരേതനായ ജയപ്രകാശ്.