അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ അന്വേഷണ ചുമതല ആലപ്പുഴ ഡിവൈഎസ്പി ജയരാജ് ഏറ്റെടുത്തു. അമ്പലപ്പുഴ സിഐ ദിജേഷ് കുമാറിൽനിന്നാണ് ചുമതല ഡിവൈഎസ്പിക്ക് കൈമാറിയത്. വരും ദിവസങ്ങളിൽ മരിച്ച അപർണയുടെ ബന്ധുക്കളുടെയും ചികിൽസിച്ചിരുന്ന ഡോക്ടറുടെയും മൊഴി രേഖപെടുത്തും.