ആലപ്പുഴ: ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തില്‍ ചേര്‍ത്തല താലൂക്കില്‍ ലഭിച്ച 238 പരാതികളില്‍ 210 എണ്ണം തീര്‍പ്പാക്കി. വിവിധ വകുപ്പ്, താലൂക്ക്തല മേധാവികളുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ നേരിട്ടാണ് പരാതികള്‍ പരിഗണിച്ചത്. കൂടുതല്‍ പരിശോധനകള്‍ ആവശ്യമുള്ളവ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി അതാത് വകുപ്പ് മേധാവികള്‍ക്കു കൈമാറി.
ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടന്ന അദാലത്തിന്റെ ഉദ്ഘാടനവും കളക്ടര്‍ നിര്‍വഹിച്ചു. അദാലത്ത് ദിവസമായ ഇന്നലെ ചേര്‍ത്തല താലൂക്ക് പരിധിയിലെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട 100 പരാതികളാണ് നേരിട്ട് ലഭിച്ചത്.
നേരത്തെ ലഭിച്ച 138 പരാതികള്‍ ഉള്‍പ്പെടെയാണ് 238 പരാതികള്‍ പരിഗണിച്ചത്. അതിര്‍ത്തി പ്രശ്നം, സ്വത്ത് തര്‍ക്കം, വഴിത്തര്‍ക്കം, വീട് നിര്‍മാണം, ബാങ്കിംഗ് തുടങ്ങിയ പരാതികളാണ് അദാലത്തില്‍ കൂടുതലായും ലഭിച്ചത്.